ചുള്ളിക്കരയില ഓണാഘോഷം ചിങ്ങം ഒന്നിനു തുടങ്ങും.
രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തിൽ പൗരാവലി , വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 38-ാമത് ഓണോത്സവവും പ്രതിഭ ലൈബ്രറിയുടെ അൻപതാം വാർഷികവും ചിങ്ങം ഒന്നിന് തുടങ്ങും. ചിങ്ങം ഒന്നിനു കർഷകരെ ആദരിക്കൽ ചടങ്ങോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുമെന്ന് സംഘാടക സമിതി ചെയർമാൻ സിനു കുര്യാക്കോസ്, സെക്രട്ടറി കെ.മോഹനൻ , ട്രഷറർ സജിത്ത് ലൂക്കോസ്, പ്രോഗ്രാം കൺവീനർ നാസർ രാജപുരം എന്നിവർ അറിയിച്ചു. ആഘോഷങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി മെഗാ തിരുവാതിര, ഗസൽ രാവ്, നാടൻ കലാമേള, വടംവലി, പൂക്കള മത്സരം, ഗാനമേള, സാംസ്കാരിക സമ്മേളനം, സംസ്ഥാനതല ഫൊട്ടോഗ്രഫി മത്സരം, സ്നേഹ സാന്ത്വനം തുടങ്ങിയ പരിപാടികൾ നടക്കും.