ചുള്ളിക്കരയിലെ 38 മത് ഓണാഘോഷം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

ചുള്ളിക്കരയിലെ 38 മത് ഓണാഘോഷം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

രാജപുരം: ചുള്ളിക്കരയിലെ 38-മത് ഓണാഘോഷ പരിപാടിയും , പ്രതിഭ ലൈബ്രറിയുടെ 50-മത് വാര്‍ഷികവും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഗോപി, കോടോംബേളൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡംഗം അന്‍സി ജോസഫ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ.ആര്‍ സോമന്‍, സോജന്‍ കോട്ടോടി എന്നിവര്‍ സംസാരിച്ചു.
ഓണാഘോഷ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ സി.കെ.നൗഷാദ് സ്വാഗതവും കെ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. മികച്ച കര്‍ഷകരായ കുഞ്ഞമ്പു ചെരക്കര, ടി.യു.ജോണ്‍, ഷൈലജ രാഘവന്‍, മാത്യു കുടന്തനാംകുഴിയില്‍, സോജന്‍ കോട്ടോടി എന്നിവരെ ആദരിച്ചു.

Leave a Reply