കെ സിസി മാലക്കല്ല് യൂണിറ്റ് ദമ്പതി സംഗമം നടത്തി.

കെ സിസി മാലക്കല്ല് യൂണിറ്റ് ദമ്പതി സംഗമം നടത്തി.

രാജപുരം: കെസിസി മാലക്കല്ല് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാലക്കല്ല് ഇടവകയിൽ ദമ്പതി സംഗമം നടത്തി. ജോസ് തയ്യിൽ കുടുംബ ജീവിതത്തിൽ ദമ്പതികൾ ശ്രദ്ധിക്കേണ്ടതും പാലിക്കപ്പെടേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു . മാലക്കല്ല് ഇടവകയിലെ കുടുംബ ജീവിതത്തിൽ അൻപത് വർഷവും അതിലധികവും പൂർത്തീകരിച്ച 32 ദമ്പതിമാരെ ആദരിച്ചു. ഫോറോനാ വികാരിയും ചാപ്ലിനുമായ ഫാ.ജോർജ്ജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
മാലക്കല്ല് യൂണണിറ്റ് ചാപ്ലിനും വികാരിയുമായ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു.
കെ സിസി രാജപുരം ഫോറോന പ്രസിഡൻ്റ് സജി കുരുവി നാവേലിൽ, വുമൻസ് അസോസിയേഷൻ മാലക്കല്ല് യൂണിറ്റ് പ്രസിഡൻ്റ ബിൻസി ചാക്കൊ ആനിമൂട്ടിൽ , കെ സി വൈ എ മലബാർ റീജനൽ പ്രസിഡൻ്റ് ജോക്കി ജോർജ്ജ് അടിയായിപ്പള്ളിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ടോമി വാഴപ്പിള്ളിൽ സ്വാഗതവും ട്രഷറർ ടോമിനെടുംതൊട്ടിയിൽ നന്ദിയും പറഞ്ഞു സെക്രട്ടറി ബിജു വട്ടപ്പറമ്പിൽ വൈസ് പ്രസിഡൻ്റ് ടോമി ചെട്ടിക്കത്തോട്ടത്തിൽ, എക്സിക്കുട്ടീവ് അംഗങ്ങളായ ജോൺ പ്ലാച്ചേരിൽ, സെന്റി മോൻ പുത്തൻപുരക്കൽ, ബേബി ചെട്ടിക്കത്തോട്ടത്തിൽ, ജോണി ഏറ്റിയേപ്പള്ളിൽ, ഷാജി ഏറ്റിയേപ്പള്ളിൽ, ടോമി എടയോടിയിൽ, ചാക്കൊ വരകുകാലായിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply