വൈഎംസിഎ മാലക്കല്ല് യൂണിറ്റ് ഓഫിസ് തുറന്നു.
രാജപുരം: വൈഎംസിഎ മാലക്കല്ല് യൂണിറ്റ് ഓഫിസ് ഉദ്ഘാടനം വൈ എം സി എ സബ് റീജനൽ ചെയർമാൻ ടോംസൺ തോമസ് നിർവഹിച്ചു. വൈ എം സി എ യൂണിറ്റ് പ്രസിഡന്റ് ഏബ്രഹാം കടുതോടി അധ്യക്ഷത വഹിച്ചു. ജോസ് തെരുവത്ത്, ജോസ് ചെമ്പക്കര, ഫിലിപ് മാത്യു, ജയിംസ് അറയ്ക്കൽ, ബേബി പള്ളിക്കുന്നേൽ, സത്യൻ കനകമൊട്ട, ടോമി നെടുതൊട്ടിയിൽ, സെസന്റിമോൻ പുത്തൻപുരയ്ക്കൽ, വിലൻസൻ മാവേലിൽ, സാലു കടുതോടി എന്നിവർ പ്രസംഗിച്ചു.