ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തിയാൽ കേസ്. നിയമം ശക്തമാക്കാനൊരുങ്ങി പഞ്ചായത്ത്.

ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തിയാൽ കേസ്. നിയമം ശക്തമാക്കാനൊരുങ്ങി പഞ്ചായത്ത്.

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. ലൈസൻസില്ലെങ്കിൽ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നറിയിപ്പ്. പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലൈസന്‍സ് അനുവദിക്കപ്പെട്ട മൃഗത്തെ അതിന്റെ ഉടമസ്ഥന്‍ തന്റെ പരിസരത്ത് തന്നെ വളര്‍ത്തേണ്ടതാണെന്നും അലഞ്ഞു തിരിയാനോ പൊതുസമൂഹത്തിന് ശല്യം ഉണ്ടാക്കാനോ അനുവദിക്കാന്‍ പാടില്ല എന്നും പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നു. ലൈസന്‍സ് നിബന്ധനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയോ പേവിഷബാധ ഏറ്റതോ അല്ലാത്തതുമായ വളര്‍ത്തു നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ 1998 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ പ്രകാരം നിയമ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.

Leave a Reply