ചെറുപുഴയ്ക്കടുത്ത് വാഹനാപകടം : മാലക്കല്ല് സ്വദേശി സിജു അബ്രഹാം (47) മരിച്ചു.

ചെറുപുഴയ്ക്കടുത്ത് വാഹനാപകടം : മാലക്കല്ല് സ്വദേശി സിജു അബ്രഹാം (47) മരിച്ചു.

രാജപുരം: മലയോരപാതയിൽ കല്ലംങ്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിക്കുകയും 2 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാർ യാത്രക്കാരനായ മാലക്കല്ലിലെ അയിലാരാത്ത് സിജു എബ്രഹാം (47) ആണു മരിച്ചത്. മകൻ എബിൻ സിജു (19), പിക്കപ്പ് വാൻ ഡ്രൈവർ കൊയ്യത്തെ കെ.ഷിനോജ് എന്നിവർക്കാണു പരുക്കേറ്റത്. പരുക്കേറ്റ 3 പേരെയും നാട്ടുകാർ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സിജു എബ്രഹാമിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
സിജുവിന്റെ മകൾ: അഭിത സിജു. പിതാവ് : പരേതനായ അബ്രഹാം, മാതാവ് : അമ്മിണി. സഹോദരങ്ങൾ: ബിജു, അജിമോൾ , ലിജു.

Leave a Reply