പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു

രാജപുരം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുടങ്ങി കിടന്നിരുന്ന കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ആശുപത്രിയിലേക്ക് സംഭാവന ചെയ്ത ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി. രാംദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാ മാനേജർ റിജിത്ത് കൃഷ്ണൻ , കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അനുരൂപ് ശശിധരൻ , പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡേ. സി.സുകു, ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply