കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ എസ്പിസി ക്യാമ്പ് തുടങ്ങി.

കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ
എസ്പിസി ക്യാമ്പ് തുടങ്ങി.

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിന ക്യാമ്പ് ആരംഭിച്ചു. പരപ്പ ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം നിർവ്വഹച്ചു. വാർഡ് മെമ്പർ അഡ്വ. പി.ഷീജ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അമ്പലത്തറ എസ്.എച്ച്ഒ ടി.കെ.മുകുന്ദൻ , പി ടി എ പ്രസിഡന്റ് ഏ.പി. മധു , എസ് എം.സി. ചെയർമാൻ പ്രകാശൻ അയ്യങ്കാവ്, മദർ പി.ടി.എ പ്രസിഡന്റ് ധന്യ , കെ.പി.ബാബു, സിജിമോൾ , വി.കെ.ഭാസ്കരൻ , എസ് ഐ.സുമേഷ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ഷേർളി ജോർജ് സ്വാഗതവും, സി പി ഒ കെ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ അമ്പലത്തറ പോലീസ് സ്‌റ്റേഷൻ സന്ദർശിച്ചു. തുടർ ദിവസങ്ങളിൽ വിവിധ ക്ലാസ്സുകളും നടക്കും.

Leave a Reply