കോടോം ബേളൂർ കുടുംബശ്രീ സിഡിഎസ് : ചെണ്ടുമല്ലി കൃഷി വിളവെടുത്തു.
രാജപുരം: കോടോം ബേളൂർ കുടുംബശ്രീ സിഡിഎസ് ഓണം വിപണി ലക്ഷ്യമാക്കി ചെയ്ത ചെണ്ടുമല്ലിക കൃഷി വിളവെടുപ്പ്
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉത്ഘാടനം ചെയ്തു. ചെയർപേഴ്സൺ സി.ബിന്ദു അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡിലെ ഹാർവെസ്റ്റ് ജെ എൽ ജിയുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. കുടുംബശ്രീ ജില്ലാ മിഷൻ എഡി എംസി സി.എച്ച്.ഇക്ബാൽ, ബ്ലോക്ക് മെമ്പർ പി.വി.ശ്രീലത, വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് കോർഡിനേറ്റർ കെ.ഷൈജ, സിഎൽസി സവിത, സിഡിഎസ് , എഡിഎസ് അംഗങ്ങൾ, ജെഎൽജി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു