
പെരുതടി മഹാശിവ ക്ഷേത്രം നവീകരണം : വിശ്വാസികളുടെ ജനറൽ ബോഡി യോഗം സെപ്തംബർ 10 ന് .
രാജപുരം: പെരുതടി മഹാദേവ ക്ഷേത്രത്തിൽ നടപ്പന്തൽ , കിഴക്കേ ഗോപുരം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. തുടർന്നുള്ള കല്ല് പാകൽ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഒൻപതാം നാട്ടിലെ മുഴുവൻ ക്ഷേത്ര വിശ്വാസികളെയും ചേർത്തുളള ജനറൽ ബോഡി യോഗം സെപ്തംബർ 10ന് രാവിലെ 10 മണിക്ക് ക്ഷേത്രത്തിൽ നടക്കുമെന്നു നിർമാണ കമ്മിറ്റി ചെയർമാൻ എം. കുഞ്ഞമ്പു നായർ , ജനറൽ കൺവീനർ എം.കേശവൻ, വൈസ് ചെയർമാൻ പി.എൻ. രാഘവൻ നായ്ക്ക് , കൺവീനർ ടി.പി. പ്രസന്നൻ , രാമചന്ദ്ര സരളായ തുടങ്ങിയർ അറിയിച്ചു.