രാജപുരം: വൈഎംസിഎ മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ റിട്ട അധ്യാപകരെയും നിലവില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അധ്യാപകരെയും ആദരിച്ചു. ലൂര്‍ദ് മാതാ പള്ളി വികാരി ഫാ.ഡിനോ കുമ്മനിക്കാട്ട് അധ്യാപകരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഏബ്രഹാം കടുതോടി, പി.സി.ബേബി, ടോമി ജോസഫ്, സെന്റിമോന്‍ മാത്യു, സത്യന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.