അഞ്ഞനമുക്കൂട് കുഞ്ഞമ്പു നായരെ കള്ളാർ ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം ആദരിച്ചു.

അഞ്ഞനമുക്കൂട് കുഞ്ഞമ്പു നായരെ കള്ളാർ ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം ആദരിച്ചു.

കള്ളാർ :ഓരോ രാഷ്ട്രത്തിനും അതിന്റെ പുനർ നിർമാണത്തിന് പിന്നിൽ ഒരുപിടി രാഷ്ട്ര ശില്പികൾ ഉണ്ടാവും. അതുപോലെ ചുള്ളിക്കര ,കൊട്ടോടി കുടുംബൂർ,നാടിനും അതിന്റെ സമീപ പ്രദേശങ്ങൾക്കും ഉണ്ടായിരുന്നു മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപിടി കർമയോഗികൾ. അതിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന വികസന സ്വപ്നങ്ങളുമായി നടന്ന കൊട്ടോടി അഞ്ജനമുക്കൂടെ എം.കുഞ്ഞമ്പു നായർക്ക് ആദരം. ഇതിൽ എടുത്തു പറയേണ്ടവ സ്വന്തം നാട്ടിൽ ഒരു സ്കൂളിന് വേണ്ടി രംഗത്തിറങ്ങിയതും മുൻകൈ എടുത്തതും കുഞ്ഞമ്പുനായരായിരുന്നു. ചുള്ളിക്കര കൊട്ടോടി റോഡും കൊട്ടോടി മുതൽ കുറ്റിക്കോൽ വരെയുള്ള റോഡും എങ്ങനെ ആയിരുന്നു എന്ന് പഴമക്കാർക്ക് അറിയാം. ജീപ്പിൽ പോലും യാത്ര ചെയ്യാൻ കഴിയാത്ത രീതിയിൽ ആയിരുന്നു. എന്നാൽ 1982 ൽ നമ്പാർഡ് ഏറ്റെടുത്ത ചുള്ളിക്കര -കുറ്റിക്കോൽ റോഡ് ഇന്നത്തെ നിലയ്ക്ക് ഉയർന്നു വന്നത് ഇദ്ദേഹത്തിന്റെ നിരന്തര പരിശ്രമം കൊണ്ടാണ്. ഇതിലൂടെ ഒരു ബസ് സർവീസ് തുടങ്ങണമെന്ന് അദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിച്ചു. ഇന്ന് ഇതിലൂടെ ഓടുന്ന പല ബസ്സുകൾക്കും കുഞ്ഞമ്പു നായരുടെ പരിശ്രമത്തിൽ ഒരു രൂപ പോലും മുടക്കില്ലാതെ സ്വന്തം വ്യക്തി ബന്ധത്തിലൂടെ പെർമിറ്റ് നേടികൊടുത്തതാണ്. ആദ്യമായി 2000 ൽ പൂർത്തിയായ കുടുംബൂർ പാലം, ചെക്ക് ഡാം, അഞ്ജനമുകൂട്, കുടുംബൂർ മാവുംങ്കാൽ, കനീലടുക്കം, പ്രദേശങ്ങളിലെ ഇലക്ട്രിസിറ്റി, ടെലിഫോൺ ഇന്ന് നാടിന് സ്വന്തമാകുമ്പോളും അതിനു വേണ്ടി അധികാര കേന്ദ്രങ്ങളെ നിരന്തരം സമീപിച്ച് നേടിയതാണ് ഇദ്ദേഹം. വോൾട്ടേജ് തിരെ ഇല്ലാത്ത പ്രദേശത്ത് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിച്ചു. ചുള്ളിക്കര കുറ്റിക്കോൽ മെക്കാടം റോഡ്, കൊട്ടോടി പാലം മുതൽ നാണംകുടൽ പന്നിത്തോളം റോഡ് ,കുറ്റിക്കോൽ കൊട്ടോടി റോഡ് മുതൽ നാടിന്റെ ഓണം കേറാ മൂലകളിൽ വികസനത്തിന്റെ വെള്ളി വെളിച്ചം എത്തിച്ച വികസന ശില്പി ആയിരുന്നു കുഞ്ഞാമ്പുനായർ.അധികാര രാഷ്ട്രീയത്തിന് പുറമെ പോകാതെ തന്നിലെ രാഷ്ട്രീയത്തെ ഉയർത്തി പിടിക്കുകയും ശാന്തമായി ആ പാതയിലൂടെ നടന്നു നീങ്ങുകയും ചെയ്ത കുഞ്ഞാമ്പുനായർക്ക് പ്രാദേശിക നേതൃത്വങ്ങളുടെ പിന്തുണ വേണ്ടവിധം ലഭിച്ചില്ല എന്നതാണ് സത്യം. അതിലൊന്നും പരാതി ഇല്ലത്തെ തന്റെ വേറിട്ട പാതയിലൂടെ നടന്ന് തന്റെ സ്വപ്ന പദ്ധതികളെ ഒരു പരിധിവരെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എഴുതിയാൽ തീരാത്ത അത്രയും പ്രവർത്തനങ്ങൾ നാടിനും, നാട്ടുകാർക്കും പുറം നാട്ടുകാർക്കും വ്യക്തികൾക്കും ചെയ്തിട്ടുണ്ട് ഇന്ന് എഴുപത്തി ഒമ്പത്തിന്റെ നിറവിൽ നിൽക്കുമ്പോഴും പുതിയ സ്വപ്ന പദ്ധതികളുടെ പണിപ്പുരയിലാണ് അദ്ദേഹം. പനത്തടി പഞ്ചായത്തിലെ കോയത്തടുക്കം മുതൽ മാനടുക്കം വഴി കൊട്ടോടി വാവടുക്കംറോഡിന് നാൽപത്തി ഒമ്പതര കോടിയുടെ എസ്റ്റിമേറ്റ് എടുപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വൈകാതെ അതും സാക്ഷത്കരിക്കും എന്ന പ്രതീക്ഷയിൽ. ഉദയപുരം ക്ഷേത്രം, പനത്തടി പാണ്ഡ്യ കാവ് ക്ഷേത്രം, പെരുതടി മഹാദേവ ക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളുടെ പുണരുദ്ധരണത്തിന് മുന്നിൽ നിന്ന് നല്ല നിലയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ന് മലയോര മേഖലയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന പല സഹകരണ സ്ഥാപനങ്ങളുടെയും രൂപീകരണത്തിനും വളർച്ചയിലും ഇദ്ദേഹം നിർണായക പങ്കു വഹിച്ചിട്ടുണ്ട്.മലയോര മേഖലയുടെ സാമ്പത്തിക സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പശ്ചാത്തല മേഖലകളിലും കറ പുരളാത്ത നിസ്വാർത്ഥ സേവനം നടത്തി ജനമനസുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എം.കുഞ്ഞമ്പു നായർ. അദ്ദേഹത്തെ ആദരിക്കണം എന്നത് സംഘം ഭരണ സമിതിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. അതിന്റെ വെളിച്ചത്തിലാണ് കള്ളാർ ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘത്തിന് വേണ്ടി പ്രസിഡന്റ് എം.കെ മാധവൻ നായർ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചത്. സംഘം ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണൻ വി കെ, രാമചന്ദ്രൻ കെ, ഗിരീഷ് കുമാർ കെ, പ്രസന്നൻ റ്റി പി എന്നിവരും സംഘം സെക്രട്ടറി മിഥുൻ മുന്നാട് എന്നവരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply