ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഉദ്ഘാടനം ചെയ്തു.
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ ഹരിത കർമസേന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, ചെയർപേഴ്സന്മാരായ കെ.ശൈലജ , കെ.എൻ.ജയശ്രീ, അസിസ്റ്റന്റ് സെക്രട്ടറി, വി. ഇ ഒ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ സി.ബിന്ദു സ്വാഗതം പറഞ്ഞു.
ഹരിത കർമ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം QR code എൻറോൾ മെന്റും സർവ്വേയും ആരംഭിച്ചു.