കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.

രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥന , പ്രതിജ്ഞ, അറിയിപ്പുകൾ തുടങ്ങി എല്ലാ പരിപാടികളും ഹിന്ദിയിലാണ് സംഘടിപ്പിച്ചത്. ഗാനങ്ങൾ, പ്രസംഗങ്ങൾ, മധുസൂദനൻ മാസ്റ്ററുമായി ഹിന്ദിയിൽ അഭിമുഖം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ വി.കെ.ധനലക്ഷ്മി , പി.എം.റോസമ്മ, ഹിന്ദി ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply