റാണിപുരത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു.

റാണിപുരത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു.

രാജപുരം: റാണിപുരത്ത് സ്കൂട്ടർ അപകടത്തിൽ ദേലംപാടി സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തിനെ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദേലംപാടി നൂജിപേട്ടിലെ ശ്രീകേഷ് (19) ആണ് മരിച്ചത്. സുഹൃത്ത് അൻസിഫ് (18) നെയാണ് പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് അപകടം. റാണിപുരം സന്ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്നതിനിടെ റിസോർട്ടിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് പാതയോരത്തെ ഗാർഡിൽ ഇടിക്കുകയായിരുന്നു.

Leave a Reply