എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക ശിൽപശാല.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക ശിൽപശാല.

രാജപുരം : ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി അസ്ഥിരപ്പെടുത്താനും,അട്ടിമറിക്കാനുമുള്ള കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഒക്ടോബർ 12 ന് രാജ്ഭവൻ മാർച്ച് നടത്തുന്നു .മാർച്ചിനോടനുബന്ധിച്ച്
ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിലേക്ക് നടത്തുന്ന സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ കാൽ ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിക്കാൻ. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ലാ പ്രവർത്തക ശില്പശാല തീരുമാനിച്ചു. ദിവസവേതനം 600 രൂപയാക്കുക. തൊഴിൽ ദിനങ്ങൾ 200 ആക്കുക. തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക മേറ്റുമാർക്ക് അർദ്ധ വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന ശമ്പളം നൽകുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. സമരത്തിനു മുന്നോടിയായി. ഒക്ടോബർ 2 മുതൽ 6 വരെ ജില്ലാതലത്തിൽ പ്രചാരണ വാഹനജാഥ നടത്താനും തീരുമാനിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം.എ കരീം ലീഡറും പ്രസിഡണ്ട് എം.ഗൗരി മാനേജരുമായ ജാഥ രണ്ടിന് കാലിക്കടവിൽ യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആറിന് വൈകുന്നേരം വോർക്കാടിയിൽ നടക്കുന്ന സമാപന പൊതുയോഗം മുൻ എംപി .പി കരുണാകരൻ ഉദ്ഘാടനം ചെയ്യും. ജാഥയും സമരവും വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും മുന്നോട്ടുവരണമെന്ന് ശില്പശാല അഭ്യർത്ഥിച്ചു. ചെറുവത്തൂർ
തിമിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി എസ് .രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എം.ഗൗരി അധ്യക്ഷത വഹിച്ചു. സംഘടനാ രേഖ ജില്ലാ സെക്രട്ടറി ടി.എം.എ കരീം അവതരിപ്പിച്ചു യൂണിയൻ സംസ്ഥാന ജോയിൻ സെക്രട്ടറി കെ. ചന്ദ്രൻ. സംസ്ഥാന കമ്മിറ്റി അംഗം എം രാജൻ. ജില്ലാ ട്രഷറർ കെ.വി.ദാമോദരൻ കയനി, എം.സി.മാധവൻ , ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ. എ.വി.രമണി തുടങ്ങിയവർ സംസാരിച്ചു. എം.ശാന്ത സ്വാഗതം പറഞ്ഞു ഭാരവാഹികൾ :
എം.ഗൗരി (പ്രസിഡന്റ്),
കയനി കുഞ്ഞിക്കണ്ണൻ, എം.സി മാധവൻ , എം.ശാന്ത, എ.വി.രമണി
(വൈസ് പ്രസിഡൻ്റ്)
ടി.എം.എ. കരീം ( സെക്രട്ടറി),
ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, പ്രസീത രാജൻ പി.ദിവാകരൻ ( ജോ. സെക്രട്ടറി),
കെ.വി ദാമോദരൻ (ട്രഷറർ),
സി.രാമചന്ദ്രൻ , സി.കെ. കുമാരൻ, പാറക്കോൽ രാജൻ, നാരായണൻ , കുഞ്ഞിരാമൻ മാസ്റ്റർ, (എക്സിക്യൂട്ടീവ് അംഗങ്ങൾ) .

Leave a Reply