കോളിച്ചാൽ ലയൺസ് ക്ലബ്ബ് സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി.

കോളിച്ചാൽ ലയൺസ് ക്ലബ്ബ് സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി.

രാജപുരം: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. ക്ലബ്ബിന്റെ പരിധിയിൽ വരുന്ന 15 സ്കൂളിൽ നിന്നുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്. കൊട്ടോടി ഗവൺമെന്റ് ഹൈസ്കൂളിലെ അശ്വിൻ രാജ് ഒന്നാം സ്ഥാനവും, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ദിവ മരിയ പ്രസാദ് രണ്ടാം സ്ഥാനവും, ശ്രീ ശ്രീ ജ്ഞാന മന്ദിർ പുലിക്കടവ് സ്കൂളിലെ എസ്.ദേവാനന്ദൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് കെ എൻ .വേണു അധ്യക്ഷത വഹിച്ചു.കണ്ണൻ നായർ , സൂര്യനാരായണ ഭട്ട് എന്നിവർ സംസാരിച്ചു . ചിത്രരചന മത്സരത്തിന് പ്രോഗ്രാം ഡയറക്ടർ കെ.കെ.വേണുഗോപാൽ നേതൃത്വം നൽകി. തുടർന്ന് മെമ്പർമാർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Leave a Reply