മാതാപിതാക്കളും വിദ്യാർത്ഥികളും ലഹരിക്കെതിരെ ജാഗരൂകരാകണം : വൈഎംസിഎ

മാതാപിതാക്കളും വിദ്യാർത്ഥികളും ലഹരിക്കെതിരെ ജാഗരൂകരാകണം : വൈഎംസിഎ

രാജപുരം: നാടും നഗരവും , സ്കൂൾ പരിസരവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലായിരിക്കുകയാണ്. പോലിസിന്റെയും എക്‌സൈസ് അധികാരികളുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും സഹകരിക്കണമെന്ന് വൈഎംസിഎ ജനറൽ ബോഡി യോഗം വിലയിരുത്തി. വൈഎം സി എ രക്ഷാധികാരിയും, ലൂർദ് മാതാപള്ളി വികാരിയുമായ ഫാ.ഡിനോ കമ്മനിക്കാട്ട് ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് . അബ്രഹാം കടുതോടി അധ്യക്ഷത വഹിച്ചു. ജയിംസ് അറയ്ക്കൽ, ബേബി പള്ളിക്കുന്നേൽ, സത്യൻ കനക മൊട്ട, ടോമി നെടുംതൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു. സെന്റി മോൻ മാത്യു സ്വാഗതവും വിൽസൻ മാത്യു നന്ദിയും പറഞ്ഞു.

Leave a Reply