നീലേശ്വരം ഇടത്തോട് റോഡ് പണി എത്രയും പെട്ടന്ന് പൂർത്തികരിക്കണം: കോൺഗ്രസ് .
രാജപുരം: 2017-ൽ പ്രവൃത്തി തുടങ്ങിയ നീലേശ്വരം ഇടത്തോട് റോഡ് പണി എത്രയും പെട്ടന്ന് പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് കാലിച്ചാനടുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കെ ആർ എഫ് ബി ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ചാമക്കുഴിക്ക് തൊട്ടടുത്ത് എട്ടാം മൈലിൽ പൊട്ടിപൊളിച്ചിട്ട റോഡിൽ അപകടം പതിവാണ്. ഈ ദുസ്ഥിതിക്ക് എത്രയും പെട്ടന്ന് പരിഹാരം കണ്ട് നിർത്തി വെച്ച റോഡ് പണി എത്രയും പെട്ടന്ന് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൻ നാളെ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് എട്ടാംമൈലിൽ റോഡ് ഉപരോധം സംഘടിപ്പിക്കും.