പടിമരുതിൽ കാറും ബസും കൂട്ടിയിടിച്ചു. മൂന്നു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാജപുരം: പടിമരുതിൽ കാറും ബസും കൂട്ടിയിടിച്ച് കാർ ഡ്രൈവർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ ചെറുപനത്തടിയിലെ ഡ്രൈവർ പുളിക്കൽ വീട്ടിൽ ഗോപിനാഥൻ (62), ടി.രാജേഷ് (45), സാവിത്രി (55), എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന മൂന്നരയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസും, കാഞ്ഞങ്ങാട് നിന്നും വരികയായിരുന്ന കാറും പടിമരുത്പള്ളിക്ക് സമീപം കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.