കോൺഗ്രസ് കള്ളാർ മണ്ഡലം കോൺഗ്രസ് നേതൃസമിതി യോഗം ചേർന്നു.

കോൺഗ്രസ് കള്ളാർ മണ്ഡലം കോൺഗ്രസ് നേതൃസമിതി യോഗം ചേർന്നു.

രാജപുരം: ഒക്ടോബർ 31 ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ :: :എല്ലാ വാർഡ് കേന്ദ്രങ്ങളിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്താനും കള്ളാറിൽ ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനം നടത്താനും കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വം യോഗം തീരുമാനിച്ചു. കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ ബി.അബ്ദുല്ലയെ യോഗത്തിൽ
കോൺഗ്രസ് കള്ളാർ മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ ഹാരാർപ്പണം ചെയ്തു കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , പി.സി.തോമസ്, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ . ഒ.ടി.ചാക്കോ , ജോണി, ബി.അബ്ദുള്ള, സെന്റിമോൻ മാത്യു, .സജി പ്ലാച്ചേരി, പി.ഗീത, വിനോദ്, റോയി, സി.രേഖ എന്നിവർ സംസാരിച്ചു.

Leave a Reply