ലഹരിക്കെതിരെ കോടോം ബേളൂർ കുടുംബശ്രീ .
രാജപുരം: കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് , ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഒടയംചാൽ ടൗണിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ നടന്ന സിഗ്നേച്ചർ ക്യാമ്പയിൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ , പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഗോപാലകൃഷ്ണൻ, കെ.ശൈലജ, എൻ.എസ്.ജയശ്രീ , കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ അർജ്ജുൻ പ്രസാദ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത, വാർഡ് മെമ്പരായ എം.വി.ജഗന്നാഥ്, പി.കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തെ കുറിച്ച് അമ്പലത്തറ സി ഐ എം.കെ.മുകുന്ദൻ ക്ലാസെടുത്തു.
തുടർന്ന് ലഹരി വിരുദ്ധ സംഘ നൃത്തം, നാടകം, നാടൻ പാട്ട്, സിനിമാ ഗാനം എന്നിവ അരങ്ങേറി.പരിപാടിയിൽ വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി നന്ദിയും പറഞ്ഞു.