റാണിപൂരം പുൽമേട്ടിൽ സഞ്ചാരികൾക്ക് ടെന്റ് സ്റ്റേ സൗകര്യമൊരുക്കും.

റാണിപൂരം പുൽമേട്ടിൽ സഞ്ചാരികൾക്ക് ടെന്റ് സ്റ്റേ സൗകര്യമൊരുക്കും.

രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് സഞ്ചാരികൾക്കായി താമസ സൗകര്യമൊരുക്കാൻ മലമുകളിലെ പുൽമേട്ടിൽ ടെന്റ് സ്റ്റേ സംവിധാനമൊരുക്കുമെന്ന് കേരള വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ( ഫോറസ്റ്റ് മാനേജ്മെന്റ് ) റോയൽ തോമസ് ഐ എഫ് എസ് അറിയിച്ചു. സഞ്ചാരികൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സൗരോർജ വേലി നിർമ്മിക്കും. കൂടാതെ ഇ ടോയ്ലറ്റ് സൗകര്യവുമേർപ്പെടുത്തും. റാണിപുരം വന സംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കഴിഞ്ഞ ദിവസം വനം മേധാവി റാണിപുരം സന്ദർശിക്കുകയും ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ വിലയിരുത്തുകയുമുണ്ടായി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ അഷറഫ്, കാസറകോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി ജി സോളമൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ , വന സംരക്ഷണ സമിതി പ്രസിഡന്റ് പി.നിർമ്മല , സമിതി സെക്രട്ടറി എ.കെ.ഷിഹാബുദ്ദീൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി.അരുൺ എന്നിവരും സംബന്ധിച്ചു.

Leave a Reply