പ്രായം മറന്ന് സാഹിത്യ പതിപ്പുമായി പഠിതാക്കളുടെ കേരളപ്പിറവി ആഘോഷം
രാജപുരം: പ്രായം മറന്ന് സാഹിത്യ പതിപ്പുമായി പഠിതാക്കളുടെ കേരളപ്പിറവി ആഘോഷം. 58 വയസ്സുള്ള ത്രേസ്യാമ്മ മാത്യുവും ശാന്തയും 25വയസുള്ള നവീനും മായയും റിൻസിയും ഒത്ത് ചേർന്നപ്പോൾ ചുവർ മാസികയുടെ രൂപത്തിൽ ഒരു സാഹിത്യ പതിപ്പ് തയ്യാറായി.
കേരള സാക്ഷരതാ മിഷൻ രാജപുരം പഠന കേന്ദ്രത്തിലെ തുല്യതാ പഠിതാക്കളാണ് ചുവർ മാസിക തയ്യാറാക്കിയത് . എല്ലാ ആഴ്ചയില്ലം പഠിതാക്കളുടെ കഥ, കവിത, ലേഖനം എന്നിവ ചുമർ മാസികയിൽ പ്രസിദ്ധീകരിക്കും. മലയാള വിഭാഗം അധ്യാപകൻ ആർ.എസ്.രാജേഷ് കുമാർ പ്രകാശനം നിർവ്വഹിച്ചു. സെൻ്റർ കോ-ഓർഡിനേറ്റർ രജനി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോബി,വന്ദന എന്നിവർ സംസാരിച്ചു. പഠിതാക്കളായ ആലീസ്, നളിനി, ശ്യാമള, ചന്ദാവതി എന്നിവർ നേതൃത്വം നൽകി. സെൻ്റർ പ്രേരക് ലതികാ യാദവ് സ്വാഗതവും റിൻസി നന്ദിയും പറഞ്ഞു.