മരുഭൂമിയിലൊരു പൊന്നോണം : ഹോളി ഫാമിലി ഹൈസ്ക്കൂൾ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി.
രാജപുരം: സ്നേഹത്തിനും സൗഹൃദത്തിനും അതിർവരമ്പുകളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ സംഘടിപ്പിച്ച ” ആർപ്പോ 2022 മരുഭൂമിയിലൊരു പൊന്നോണം”. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന രാജപുരം ഹോളി ഫാമിലി ഹൈസ്ക്കൂളിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ഒക്ടോബർ 30 ന് ഷാർജ സ്പൈസി ലാന്റ് ഓഡിറ്റോറിയത്തിൽ ഒത്ത് ചേർന്നു. ഹോളി ഫാമിലി സ്കൂളിലെ റിട്ട. സംഗീത അദ്ധ്യാപിക ഏലിക്കുട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ദുബായ് ഷാർജ അജ്‌മാൻ യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ ജോസ് കുഴിക്കാട്ടിൽ , ജോജിഷ് ജോർജ് , ജെയ്സൺ ചാക്കോ , അബുദാബി യൂണിറ്റ് ഭാരവാഹികളായ വിശ്വൻ ചുള്ളിക്കര , ജോമിറ്റ് തൊമസ്, സമദ് എന്നിവർ സംസാരിച്ചു . ഫാ.ഫിനിൽ സിറിയക് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽ ജോസഫിന്റെ നേത്യത്വത്തിൽ കുട്ടികൾക്കും മുതിർന്നവരുമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും മനം നിറയുന്ന കലാവിരുന്നുമായി ഹോളി ഫാമിലി യുഎഇ കുടുംബങ്ങൾ ഒന്നിച്ചപ്പോൾ അത് ലോകത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്ന ഹോളി ഫാമിലി ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് ഒത്തു ചേരലിനുള്ള ഉദാത്ത മാതൃകയായി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ൽ അധിക ആളുകൾ പങ്കെടുത്ത ചടങ്ങിന് അഷ്‌റഫ് കള്ളാർ , നാസർ കള്ളാർ, ഷംസു രാജപുരം തുടങ്ങിയവർ സമ്മാനങ്ങൾ സ്പോൺസർ ചെയ്‌തു .മരുഭൂമിയിലൊരു പൊന്നോണം : ഹോളി ഫാമിലി ഹൈസ്ക്കൂൾ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി.