ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് സ്വാഗതസംഗം രൂപീകരിച്ചു

രാജപുരം: 2022 ഡിസംബര്‍ 27,28 തിയ്യതികളില്‍ നടക്കുന്ന കള്ളാര്‍ റൈഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് സ്വാഗതസംഗം രൂപീകരിച്ചു. സമ്മേളനത്തിന് ആഥിത്യമരുളുന്ന പാണത്തൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വാഗതസംഗത്തിന് അന്തിമ ചിത്രമായത്. റൈഞ്ച് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഫൈസിയുടെ ആദ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാണത്തൂര്‍ മഹല്ല് ഖത്തീബ് മുജീബ് റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. റൈഞ്ച് സെക്രട്ടറി അബ്ദുല്‍ സമദ് ഹുദവി സ്വാഗതവും മാനേജ് മെന്റ് പ്രസിഡന്റ് എരോത്ത് മുഹമ്മദ് കുഞ്ഞി, പാണത്തൂര്‍ മഹല്ല് പ്രസിഡന്റ് കെ കെ അബ്ദുല്‍ റഹിമാന്‍,മഹല്ല് സെക്രട്ടറി pk മുനീര്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു. സമ്മേളനത്തിന്റെ സ്വാഗത സംഗം ചെയര്‍മാനായി കെ കെ അബ്ദുല്‍ റഹിമാനേയും കണ്‍വീനറായി ഇബ്രാഹിം മൗലവി പാണത്തൂരിനെയും തെരഞ്ഞെടുത്തു. ഉമര്‍ അബ്ദുല്ല പൂണൂര്‍, ഹംസ പാണത്തൂര്‍ തുടങ്ങി കള്ളാര്‍ റൈഞ്ചിലെ ഉസ്താദുമാരും മഹല്ല് പ്രതിനിധികളും സംബന്ധിചു. ചടങ്ങില്‍ കള്ളാര്‍ റൈഞ്ച് ക്ഷേമ ബോര്‍ഡ് പുറത്തിറക്കിയ 2023 കലണ്ടര്‍ പ്രകാശനം കള്ളാര്‍ റൈഞ്ച് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഫൈസി പാണത്തൂര്‍ ജമാഅത് പ്രസിഡന്റ് k k അബ്ദുറഹ്മാന്‍ സാഹിബിന് നല്‍കി പ്രകാശനം ചെയ്തു. ക്ഷേമ ബോര്‍ഡ് കണ്‍വീനര്‍ ഹാഫിള് മുഹമ്മദ് ശഫീഖ് റഹ്മാനി, റൈഞ്ചിന്റെയും ക്ഷേമ ബോര്‍ഡിന്റെയും മറ്റു അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച

Leave a Reply