” ഉന്നത വിദ്യാഭ്യാസ സഹായം” ചെക്ക് വിതരണം നടത്തി.
രാജപുരം:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, അതിരൂപതയിലെ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നടപ്പിലാക്കിവരുന്ന തിരുഹൃദയ സ്നേഹ തീർത്ഥം പദ്ധതിയുടെ ഭാഗമായി, രാജപുരം ഫൊറോനായിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സഹായത്തിനുള്ള ചെക്ക് വിതരണം രാജപുരം ഹോളി ഫാമിലി ഫൊറോനാ പള്ളിയിൽ വച്ച് വികാരി റവ ഫാദർ ജോർജ് പുതുപ്പറമ്പിൽ നിർവഹിച്ചു. മാസ്സ് പ്രോഗ്രാം മാനേജർ ശ്രീ അബ്രാഹം ഉള്ളടപ്പുള്ളിൽ സ്വാഗതം പറഞ്ഞു. പ്രോജക്ട് കോഡിനേറ്റർ ശ്രീ വിനു ജോസഫ്, കോഡിനേറ്റർ ശ്രീമതി ആൻസി ജോസഫ് എന്നിവർ പങ്കെടുത്തു.