കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ പിടിഎ ഭാരവാഹികൾ സ്ഥാനമേറ്റു.
രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പിടിഎ വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ പിടിഎ പ്രസിഡന്റ് എ.ശശിധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ജഹാംഗീർ റിപ്പോർട്ടവതരിപ്പിച്ചു. വാർഡംഗം ജോസ് പുതുശേരിക്കാലായിൽ, ബി.അബ്ദുല്ല, സി.കെ.ഉമ്മർ , മദർ പിടിഎ പ്രസിഡന്റ് കെ. അനിത, ഹെഡ്മിസ്ട്രസ് ബിജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ : എ.ശശിധരൻ (പ്രസിഡന്റ്), സി.കെ. ഉമ്മർ (വൈസ് പ്രസിഡന്റ്), കെ. അനിത (എംപിടിഎ പ്രസിഡന്റ്), ബി.അബ്ദുള്ള (എസ് എം സി ചെയർമാൻ).