സ്നേഹോപഹാരം നൽകി.
രാജപുരം : ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിലും ജില്ല സ്കൂൾ കായികമേളയിലും ജാവലിൻ ത്രോയിൽ ചാമ്പ്യനായ കൊട്ടോടി സ്കൂളിലെ പി.ജിഷ്ണുവിന് അത്തിയെടുക്കം ബ്രദേഴ്സ് ക്ലബ്ബ് ഉപഹാരവും ജാവലിനും നൽകി അനുമോദിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എ.ടി.ശശിധരൻ , സെക്രട്ടറി കെ.സുധീഷ് , ട്രഷറർ എം.പവിത്രൻ , ജോയിൻ സെക്രട്ടറി എ.സിറാജ്, അനീസ് അത്തിയടുക്കം, എ.നാരായണൻ എന്നിവർ സംസാരിച്ചു. പി.ജിഷ്ണു നന്ദി പറഞ്ഞു.