രാജപുരം: മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മനിക്കാട്ട് കൊടിയേറ്റി. നാളെ തിങ്കളാഴ്ച വൈകിട്ട് 4.30ന് ജപമാല, ലദീഞ്ഞ്, പാട്ട് കുർബാന, നൊവേന എന്നിവയ്ക്ക് ഫാ.ഷിനോജ് വെള്ളായിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി വൈകിട്ട് 4.30ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോസ് കളത്തിപറമ്പിൽ, ഫാ.ലിജു മുളകുമറ്റത്തിൽ, ഫാ.ജിസ്മോൻ മഠത്തിൽ, ഫാ.ജോസ് തറപ്പുതൊട്ടിയിൽ, ഫാ.ഏബ്രഹാം പുതുക്കുളത്തിൽ എന്നിവർ കാർമികത്വം വഹിക്കും. സമാപന ദിവസമായ 11ന് രാവിലെ 6.30 മുതൽ നടക്കുന്ന ആഘോഷമായ പാട്ട് കുർബാന, തിരുനാൾ കുർബാന എന്നിവയ്ക്ക് ഫാ.ഷിജോ കുഴിപ്പള്ളിൽ, ഫാ.ജിതിൻ വയലുങ്കൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഫാ.ജോർജ് കുടുന്തയിൽ കാർമികത്വം വഹിക്കും