രാജപുരം: അട്ടേങ്ങാനം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ കാർണവർ കൂട്ടം സംഘടിപ്പിച്ചു. പാദമുദ്ര എന്ന പ്രവർത്തനത്തിന്റെ ഭാഗമായി അട്ടേങ്ങാനം ഹയർസെക്കണ്ടറി സ്കൂളിൽ കാർണവർ കൂട്ടം നടത്തപ്പെട്ടു. എസ് .എം .സി ചെയർമാൻ .C ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം സീനിയർ അസിസ്റ്റൻറ് രമേശൻമാസ്റ്റർ ഉത്ഘാടനം ചെയ്തു. ചന്തുക്കുട്ടി,പി.ഗോപാലൻ നായർ , പാല എന്നിവർ അട്ടേങ്ങാനത്തിന്റെ സാമൂഹ്യ സാമ്പത്തിക ,വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വന്ന മാറ്റത്തെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.വിവാഹം,മരണാനന്തര ചടങ്ങുകൾ,വിവിധ ആഘോഷങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ്കുട്ടികളിൽ കൗതുകം ഉളവാക്കി.സോഷ്യൽ സയൻസ് അധ്യാപകൻ പവിത്രൻ മാസ്റ്റർ,സ്കൂൾ കൗൺസിലർ അഞ്ജു ശങ്കർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.