രാജപുരം: പഠനത്തിനോടൊപ്പം ക്ഷീരകർഷകൻ എന്ന നിലയിൽ ശ്രദ്ധേയനായ ചെറുപനത്തടിയിലെ 12 വയസ്സുകാരനായ അദ്വൈദിനെ കേരള കർഷകസംഘം ചെറുപനത്തടി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് ഉപഹാരം നൽകി. രജനി രത്നൻ അധ്യക്ഷത വഹിച്ചു കർഷകസംഘം ഏരിയ സെക്രട്ടറി ടി.വേണുഗോപാൽ കെ.സജീഷ് കുമാർ, ഉണ്ണികൃഷ്ണൻ, ബവിതാ രാജേഷ് എന്നിവർ സംസാരിച്ചു. ജിൻസി ബിനോയി സ്വാഗതം പറഞ്ഞു