കാർ വൈദ്യുതി തൂണിലിടിച്ച് വൻ അപകടം ഒഴിവായി.
രാജപുരം: കാർ വൈദ്യുതി തൂണിലിടിച്ച് വൻ അപകടം ഒഴിവായി. ചൂള്ളിക്കര – കൊട്ടോടി റോഡിൽ പയ്യച്ചേരിയിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ഓട്ടോയുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. കാറിന് മുകളിൽ
വൈദ്യുതി തൂൺ പൊട്ടി
വീണെങ്കിലും വൻ ദുരന്തം
ഒഴിവായി. പുലിക്കോട് സ്വദേശിയുടെ കാർ കൊട്ടോടി ഗ്രാഡിപ്പള്ള സ്വദേശിയുടെ ഓട്ടോയുമായി കുട്ടി മുട്ടിയശേഷം വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.