ബോധവൽക്കരണ ക്ലാസ് നടത്തി.

രാജപുരം: കാസർകോഡ് ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പനത്തടി പഞ്ചായത്തിലെ പൂടംകല്ലടുക്കം സാമൂഹിക പഠനമുറി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് നിർവഹിച്ചു. വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്സ് പേഴ്സൺ എ.അനീസ സ്വാഗതം പറഞ്ഞു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ കുറിച്ചും അതുണ്ടാക്കുന്ന അപകടകരമായ സാമൂഹിക വിപത്തിനെക്കുറിച്ചും ഹോസ്ദുർഗ് എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ കെ.പി.അബ്ദുൽ സലാം ക്ലാസിന് നേതൃത്വം നൽകി. എക്‌സൈസ് റേഞ്ച് ഓഫീസിലെ ഷമീൽ, കേരള മഹിള സമഖ്യ സൊസൈറ്റി പനത്തടി പഞ്ചായത്ത്‌ സേവിനി എന്നിവർ ക്ലാസ്സിൽ സംസാരിച്ചു. സാമൂഹിക പഠനമുറി അധ്യാപകൻ സനീഷ് നന്ദി അറിയിച്ചു.

Leave a Reply