രാജപുരം: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കള്ളാര്‍ സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു. കള്ളാര്‍ മങ്കരയില്‍ ജോസിന്റെ ഭാര്യ സ്റ്റെനി ജോസ്(55) ആണ് മരണപ്പെട്ടത്. ഭര്‍ത്താവുള്‍പ്പെടെ ബന്ധുക്കളായ 5 പേര്‍ക്ക് പരിക്കേറ്റു. സ്റ്റെനിയുടെ ഭര്‍ത്താവ് ജോസ് ( 58), ജോസിന്റെ സഹോദരന്‍ സണ്ണി (56), സ്റ്റെനിയുടെ മകന്‍ ജെസിന്‍, ഭാര്യ ബ്ലസി, 5 വയസുള്ള മകൾ സെയിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബല്‍ജിയത്തില്‍ നഴ്‌സായ ബ്ലസിയെ യാത്രയയക്കാനായി ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടിയാണ് അപകടം. ബെംഗളൂരുവിൽ നിന്നും 60 കിലോ മീറ്റര്‍ അകലെ രാംനഗറില്‍ വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ മറിയുകയായിരുന്നു. വയനാട് പനമരം സ്വദേശിനിയാണ് മരണപ്പെട്ട സ്റ്റെനി. മറ്റ് മക്കള്‍: സിസ്റ്റര്‍ ഭാഗ്യ (എസ്ബിഎം കോൺവെന്റ് കോട്ടയം), ജീന (നഴ്‌സ് പരിയാരം ഗവ.മെഡിക്കല്‍ കോളജ്).