പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമവും പരിശീലന പരിപാടിയും സമാപിച്ചു.
രാജപുരം : പനത്തടി പഞ്ചായത്തും പാണത്തൂർ കുടുംബാരോഗ കേന്ദ്രവും ചേർന്ന് 17,18,19 തീയതികളിൽ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമവും പരിശീലന പരിപാടിയും സമാപിച്ചു. സംഗമം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. 50 ഓളം വളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്. സമാപന ദിവസമായ ഇന്ന് കുറ്റിക്കോൽ ഫയർ ഓഫീസർമാരായ കുഞ്ഞമ്പു, പ്രസീദ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ക്യഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ദുരന്തനിവാരണം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.