രാജപുരം;റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡൂസര്‍ കമ്പിനി ഉദ്ഘാടനം 21ന് നടക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളുടെ ചെറുകിട നാമമാത്ര കര്‍ഷകരുടെ സമഗ്ര ഉന്നമനം ലക്ഷ്യം വച്ച് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഈ കൂട്ടായ്മ്മ 2020ല്‍ രൂപികരിച്ചു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 20 ഗ്രൂപ്പുകളിലായി 203 മെമ്പര്‍മാരാണ് ആരംഭഘട്ടിത്തില്‍ ഉള്ളത്ത്. ജില്ലായില്‍ നീലേശ്വരത്തും, റാണിപുരത്തുമാണ് രണ്ടു കമ്പിനികള്‍ക്ക് അംഗീകരം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ 50 കമ്പനികളാണ് ആരംഭിക്കാനുള്ള തീരുമാനം ഉള്ളത്. കര്‍ഷകര്‍ക്ക് വില ലഭിക്കുന്ന മൂല്യവര്‍ദ്ധിത ഉത്പനങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിച്ചു കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍തേങ്ങ, കപ്പ, ചക്ക തുടങ്ങിയവ കര്‍ഷകരില്‍ നിന്നും ശേഖരിക്കാനുള്ള ആലോചനയിലാണ്. ഉദ്ഘാനത്തിന്റെ ഭാഗമായി പനത്തടിയില്‍ തേങ്ങ സംഭരണ ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കും. പിന്നീട് ഓരോ പ്രദേശങ്ങളിലും സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയും. പി രാജന്‍ ചെയര്‍മാനും, 15 അംഗ ഡയറക്ടര്‍ ബോര്‍ഡും, സിഇഒയും ഉള്‍പ്പെടെയുള്ള ഭരണസമിതിയാണ് കമ്പിനിക്ക് മേല്‍നോട്ടം വഹിക്കുന്നത്. കമ്പനിയുടെ ഉദ്ഘാടനം പകല്‍ 2ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷതയായിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ കമ്പനി ചെയര്‍മാന്‍ പി രാജന്‍, ഡയറക്ടര്‍മാരായ ടി വേണുഗോപാലന്‍, എം പി ജയകുമാര്‍, സിഇഒ എം വിനീത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.