ഏഴാംമൈല്‍ കായലടുക്കത്ത് പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.

രാജപുരം: ഏഴാംമൈല്‍ കായലടുക്കത്ത് പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. അബ്ദുള്‍ ജബ്ബാര്‍-റസീന ദമ്പതികളുടെ 11 മാസം പ്രായമായ മകന്‍ മുഹമ്മദ് റിസ് വാനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. കുട്ടി കളിക്കുന്നതിനിടെ ബക്കറ്റിൽ വീഴുകയായിരുന്നു.
വീട്ടുകാര്‍ കാണുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക സഹോദരന്‍ : മുഹമ്മദ് റിയാന്‍.

Leave a Reply