ക്രിസ്തുമസ്-പുതുവത്സരം ആഘോഷമാക്കി ചങ്ങാതിക്കൂട്ടം .

രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ ഹയർസെക്കന്ററി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന സ്കൂളിൽ പോകാൻൻ ബുദ്ധിമുട്ട് നേരിടുന്ന കൊട്ടോടി-പാലപ്പുഴയിലെ ജോർജ് – ഷിജി ദമ്പതികളുടെ മകൻ ജോയലിന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ചങ്ങാതിക്കൂട്ടം ആട്ടവും പാട്ടുമായി ആഘോഷിച്ചു. പുൽകൂട്, ക്രിസ്തുമസ് ട്രീ ഉണ്ടാക്കിയും, കേക്ക് മുറിച്ചും സമ്മാനങ്ങൾ കെെമാറിയും ചങ്ങാതിക്കൂട്ടം കരോളായി വന്നു ആഘോഷമാക്കി. കോടോത്ത് സ്കൂൾ അദ്ധ്യാപിക സിന്ധുകല, അയ റോട്ട് ഗുവേര വായനശാല സെക്രട്ടറി ജയേഷ്, ബി ആർ സി ട്രയിനർ രാജഗോപാലൻ ,കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 5 -ാം വാ൪ഡ് മെമ്പർ ബിന്ദു , റിസോഴ്സ് അദ്ധ്യാപകൻ രാഹുൽ എന്നിവർ ക്രിസ്തുമസ്- പുതുവത്സര സമ്മാനങ്ങൾ നൽകി. ബി ആർ സി ഹോസ്ദുർഗ് റിസോഴ്സ് അദ്ധ്യാപകരായ ജിഷ്മ, ബെസ്സി തോമസ്, സൗമ്യ, രാഹുൽ, സിആർസിസി ശ്രീജ എന്നിവർ ആഘോഷത്തിൽ സംബന്ധിച്ചു.

Leave a Reply