നവീകരിച്ച മേക്കോടോം-കുറ്റിത്താനി റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: നവീകരിച്ച മേക്കോടോം-കുറ്റിത്താനി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചക്കോ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഎം മേക്കോടോം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രൻ , ചെറുവാനം ബ്രാഞ്ച് സെക്രട്ടറി ബാബു, കെ.ജെ.സണ്ണി, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ഭാരവാഹി സാജു പാമ്പക്കൽ എന്നിവർ സംസാരിച്ചു. കോൺട്രാക്ടർ ഷാജി ക്രിസ്തുമസ് കേക്ക് മുറിച്ചു.

Leave a Reply