വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

രാജപുരം: വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഭീമനടിയിലെ പല്ലാട്ട് ജോണും കുടുംബവും സഞ്ചരിച്ച് റനോൾട്ട് കമ്പനിയുടെ ഡസ്റ്റർ മോഡൽ കാറിനാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. തീ പടർന്ന ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ കൂടുതൽ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

.

.

Leave a Reply