ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

.

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചുള്ളിക്കര വ്യാപാരഭവനിൽ നടന്നു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹനൻ കുടുംബൂർ അധ്യക്ഷത വഹിച്ചു. ജെസിഐ മേഖല 19 പ്രസിഡന്റ് നിജിൽ നാരായണൻ, വൈസ് പ്രസിഡന്റ് ശ്യാംജിത്ത്, മുൻ ദേശീയ ഉപാധ്യക്ഷൻ ജയ്സൺ മുകളേൽ, മുൻ മേഖല പ്രസിഡന്റ് കെ.ടി.സമീർ, ബിജു മത്തായി, അഡ്വ.വിനയ് മങ്ങാട്ട്, പ്രോഗ്രാം ഡയറക്ടർ ഷാജി പൂവക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ബിജു മാത്തായി (പ്രസിഡന്റ്), വിനയ് മങ്ങാട്ട് (സെക്രട്ടറി), മണികണ്ഠൻ കോടോത്ത് (ട്രഷറർ), ഡയറക്ടർ ബോർഡംഗങ്ങൾ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

Leave a Reply