ജില്ലാ സ്കൂൾ ഗെയിംസ് :
ഹോക്കിയിൽ രാജപുരം ഹോളി ഫാമിലി സ്കൂൾ മിന്നുന്ന വിജയം നേടി.
രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഹോസ്ദുർഗ്ഗ് ഉപജില്ലയ്ക്ക് വേണ്ടി ജില്ലാ സ്കൂൾ ഗെയിംസിൽ ഹോക്കി ഇനത്തിൽ മിന്നുന്ന വിജയം നേടി. ജൂനിയർ ബോയ്സ്, സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി സംസ്ഥാന സ്കൂൾ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിജയിച്ച എല്ലാ കുട്ടികൾക്കും ഈ വിജയത്തിന് നേതൃത്വം നൽകിയ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ഡോ.സിബി ലൂക്കോസിനും പരിശീലകർക്കും കൂട്ടത്തിൽ പ്രവർത്തിച്ച മറ്റുള്ള സ്റ്റാഫിനും മാനേജ്മെൻറും, പിടിഎയും അഭിനന്ദനങ്ങൾ അറിയിച്ചു.