കെ വി വി ഇ എസ് ചുള്ളിക്കര യുണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

രാജപുരം: കേരള വ്യാപാരി വ്യവസായികൾ ഏകോപന സമിതി ചുള്ളിക്കര യൂണിറ്റ് കുടുംബസംഗമം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്‌ പി.എ .ജോസഫ് ആധ്യക്ഷത വഹിച്ചു,
ജില്ലാ ജനറൽ സെക്രട്ടറി ശ്രീ കെ ജെ സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, മേഖല കൺവീനർ അഷറഫ്, മുൻ ജില്ലാ പ്രസിഡന്റുമാരായ എം.എ.ഷാഫി, കെ.വി.സുരേഷ് കുമാർ, ടി.കെ.കെ. ഫൗണ്ടേഷൻ അവാർഡ് ജേതാവ് സി.യൂസഫ് ഹാജി മുതലായവർ സംസാരിച്ചു. ചടങ്ങിനൊടാനുബന്ധിച്ചു കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങളും നടത്തപെട്ടു കൂടാതെ കലാകായികരംഗത്തു കഴിവ് തെളിയിക്കപ്പെട്ട ഗണേശൻ അയരോട്ട്, പൂജ പാർവതി ജിനിഷ്, അശ്വിൻ രാജ്, മനീഷ് ചുള്ളിക്കര, എന്നിവരെ ആദരിച്ചു.എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് ക്യാഷ് അവാർടും, മെമെന്റോയും സമ്മാനിച്ചു. ജനറൽ സെക്രട്ടറി ബേബി കമലോൻ സ്വാഗതവും ട്രഷറർ ജോസ് ജോർജ് നന്ദിയും പറഞ്ഞു.

Leave a Reply