മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തിലും, സംസ്ഥാന തലത്തിലും ഉയര്‍ന്ന റാങ്കോടെ വിജയിച്ച അമല ജോര്‍ജ്ജ് പല്ലാട്ടിനെ അനുമോദിച്ചു

  • കോളിച്ചാല്‍: ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തിലും, സംസ്ഥാന തലത്തിലും ഉയര്‍ന്ന റാങ്കോടെ വിജയിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയ കോളിച്ചാല്‍ എരിഞ്ഞിലംകോട് സ്വദേശിനി അമല ജോര്‍ജ്ജ് പല്ലാട്ടിനെ പനത്തടി സെന്റ് ജോസഫ് ഫൊറോന സണ്‍ഡേ സ്‌കൂള്‍ യോഗം അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജി പൂക്കുളത്തേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം അനുമോദന സമ്മേളനം ഉത്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു. അസി.വികാരി ഫാ.സിമില്‍ കാരുവേലില്‍, സി. ജാനറ്റ് വാഴപ്പിള്ളില്‍ എസ്.എ ബി.എസ്, അമല ജോര്‍ജ്ജ് പല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു. സെബാന്‍ കാരക്കുന്നേല്‍ സ്വാഗതവും മരിയ ജോസ് മാന്തോട്ടത്തില്‍ നന്ദിയും പറഞ്ഞു.

Leave a Reply