എസ് എസ് എഫ് ബാലോത്സവ് ചരിത്ര വിജയം.


പരപ്പ :2023 ഏപ്രിലിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി യുടെ ഭാഗമായി യൂണിറ്റ് തലത്തിൽ പഠനം മധുരം സേവനം മനോഹരം എന്ന പ്രമയത്തിൽ സംഘടിപ്പിക്കുന്ന മഴവിൽ സംഘത്തിന്റെ ബാലോത്സവ് എസ് എസ് എഫ് ക്ലായിക്കോട് യൂണിറ്റ് കമ്മിറ്റി ക്ലായിക്കോട് സുന്നി സെന്ററിൽ സംഘടിപ്പിച്ചു.
എസ് എസ് എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി സാബിത്ത് എൻ അധ്യക്ഷത വഹിച്ചു. . സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പരപ്പ റെയ്ഞ്ച് എക്സാം സെക്രട്ടറി മുഹമ്മദ് ശരീഫ് സഅദി ഉദ്ഘാടനം ചെയ്തു .
.റെയ്ഞ്ച് മാഗസിൻ സെക്രട്ടറി അമീർ അബ്ബാസ് സുഹ്‌രി പ്രാർത്ഥന നടത്തി .
എസ് എസ് എഫ് സെക്ടർ നേതാക്കളായ അഹമ്മദ് സാബിത്ത് കെ.എ , ജുനൈദ് കെ.മുഹമ്മദ് അഷ്മൽ ടി വിവിത സെഷനുകൾക്ക് നേതൃത്വം നൽകി വിദ്യാർത്ഥികളുടെ ആക്റ്റിവിറ്റിയുടെ ഭാഗമായി കലാ സാഹിത്യ കായിക മത്സരവും സംഘടിപ്പിച്ചു. എസ് വൈ എസ് യൂണിറ്റ് ജനറൽ സെക്രട്ടറി സിദ്ദീഖ് അശ്റഫി , ശംസീർ ടി കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് മൗലവി , സുലൈമാൻ മൗലവി, എസ് വൈ എസ് പരപ്പ സർക്കിൾ പ്രസിഡന്റ് അബ്ദുല്ല മൗലവി ആശംസ അറിയിച്ചു. അബ്ദുനാഫിഅ് സ്വാഗതവും മുഹമ്മദ് സഹദ് എൻ നന്ദിയും പറഞ്ഞു.

Leave a Reply