.രാജപുരം: ഒടയംചാൽ റോട്ടറി ക്ലബ് പ്രവാസി ഭാരതിയ ദിനത്തോട് അനുബന്ധിച്ച് ഓടയംച്ചാലിൽ വച്ച് പ്രവാസികളെ ആദരിച്ചു. റോട്ടറി ക്ലബ് ഓടയംച്ചാൽ പ്രസിഡന്റ് ടി.ടി.സജി അധ്യക്ഷത വഹിച്ചു . റോട്ടറി ഡിസ്ട്രിക്ട് കോർഡിനേറ്റർ മോഹൻദാസ് മേനോൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. റോട്ടറി അസിസ്റ്റന്റ് ഗവർണർ വി.അനിൽ കുമാർ, റോട്ടറി ഡിസ്ട്രിക്ട് മെമ്പർഷിപ് ചെയർ എം.ടി.ദിനേശ്, സെക്രട്ടറി പ്രിൻസ് ജോസഫ്, എം.തമ്പാൻ, മണികണ്ഠൻ കമ്പിക്കാനം, റോട്ടറി ക്ലബ് പരപ്പ പ്രസിഡന്റ് ഡോക്ടർ സജിവ് മറ്റത്തിൽ എന്നിവർ സംസാരിച്ചു.