രാജപുരം: ജെസിഐ ചുള്ളിക്കര യൂണിറ്റ്, രാജപുരം സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ് 7,8 യൂണിറ്റുകളുമായി സഹകരിച്ച് ലഹരിക്കെതിരെ കൂട്ട നടത്തം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.ഡി.ദേവസ്യ ഉദ്ഘാടനം ചെയ്തു. രാജപുരം സിഐ കൃഷ്ണൻ കെ കാളിദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ജെ സി ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് സോജൻ മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. മാലക്കല്ലിൽ നടന്ന സമാപന സമ്മേളനം ജെസിഐ മുൻ സോൺ പ്രസിഡന്റ് കെ.കെ.സജിത് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു മത്തായി അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫിസർ എം.ജി.രഘുനാഥ് ക്ലാസെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ.പാർവതി, ജെസിഐ യുണിറ്റ് സെക്രട്ടറി അഡ്വ.വിനയ് മങ്ങാട്ട് പ്രോഗ്രാം ഡയറക്ടർ സുരേഷ് കൂക്കൾ, മുൻ പ്രസിഡന്റ് മോഹനൻ കുടുംബൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റ് കെ.അഷറഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരിക്കെതിരെ മധു ബേഡകത്തിന്റെ ഏകാങ്ക നാടകം അരങ്ങേറി.