ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

രാജപുരം: കുന്നുംകൈ ഗവ.എൽ പി സ്കൂളിൻ്റെ 2023-24 അധ്യയന വർഷത്തെ തനത് പ്രവർത്തനമായ ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ചിറ്റാരിക്കാൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ടി.ഉഷാകുമാരി നിർവ്വഹിച്ചു. യോഗത്തിൽ പിടിഎ പ്രസിഡൻ്റ് കെ.വിനോദ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.ടി ജോസ് ആശംസകൾ അറിയിച്ചു. പ്രധാനധ്യാപിക പ്രമീള സ്വാഗതവും, അബ്ദുൾ വഹാബ് നന്ദിയും പറഞ്ഞു.. ഒരു വർഷം നീണ്ടു നിൽക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലനത്തിന് ചിറ്റാരിക്കാൽ സി ആർ സി കോർഡിനേറ്റർ ജിതേഷ് കമ്പല്ലൂർ നേതൃത്വം നൽകും.

Leave a Reply