മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ ഫിലിം ഫെസ്റ്റിവൽ ജനുവരി 19, 20, 21 തിയ്യതികളിൽ

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ ജനുവരി 19,20,21 തിയ്യതികളിൽ ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള 75 ഇന പരിപാടികളുടെ ഭാഗമായിട്ടാണ് കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. 19 ന് ഉച്ചക്ക് 2 pm ന് കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചലച്ചിത്ര സംവിധായകൻ എ.എൽ. അജികുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. സ്ക്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ടിലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഹോസ്ദുർഗ് എ ഇ ഒ അഹമ്മദ് ഷെരീഫ് കുരിക്കൾ മുഖ്യ പ്രഭാഷണം നടത്തും. പി ടി എ പ്രസിഡണ്ട് എ.സി.സജി, മദർ പി ടി എ സുമിഷ പ്രവീൺ എന്നിവർ സംബന്ധിക്കും. സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി സ്വാഗതവും ഫിലിം ഫെസ്റ്റ് കൺവീനർ നൗഫൽ നന്ദിയും പറയും, മേളയിൽ 15 ഓളം ഷോർട്ട് ഫിലിമും സിനിമയും പ്രദർശിപ്പിക്കുന്നതാണ്

Leave a Reply